ദുബായ് : റംസാൻ മാസത്തോടനുബന്ധിച്ച് ലുലു എക്സ്‌ചേഞ്ച് വാർഷിക കാമ്പയിനായ ‘സെൻഡ് സ്മാർട്ട്, വിൻ കാഷ്ബാക്ക്’ അവതരിപ്പിക്കുന്നു.
മാർച്ച് 17 മുതൽ ജൂൺ 14 വരെയായി നടക്കുന്ന കാമ്പയിനിൽ 300 ഭാഗ്യശാലികൾക്ക് 3000 ദിർഹംവരെ മൂല്യമുള്ള കാഷ്ബാക്ക് ലഭിക്കാൻ അവസരമുണ്ടാകും.
ഒന്നിലേറെ ട്രാൻസാക്‌ഷൻ നടത്തുന്നവർക്ക് വിജയസാധ്യത ഇരട്ടിയാകാനുള്ള അവസരവുമുണ്ട്. രണ്ടു ട്രാൻസാക്‌ഷൻ പൂർത്തിയാക്കുന്നവർക്ക് നാല് അവസരവും മൂന്ന് ട്രാൻസാക്‌ഷൻ പൂർത്തിയാക്കുന്നവർക്ക് ആറ്‌് അവസരവും ലഭിക്കും.
ഉപഭോക്താക്കൾക്ക് മികച്ച സേവനവും ഓഫറുകളും നൽകുന്നതിലാണ് ലുലു എക്സ്ചേഞ്ച് എന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ലുലു എക്സ്ചേഞ്ച് യു.എ.ഇ. എ.വി.പി. തമ്പി സുദർശനൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..