മലപ്പുറം : റംസാൻ 27-ാം രാവിൽ സ്വലാത്ത് നഗറിൽ നടക്കുന്ന പ്രാർഥനാസമ്മേളന നടത്തിപ്പിനായി 5,555 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. കൺവെൻഷൻ സമസ്ത സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനംചെയ്തു.
സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേൽമുറി അധ്യക്ഷത വഹിച്ചു. കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുസ്തഫ കോഡൂർ, പി.പി. മുജീബ് റഹ്‌മാൻ, ദുൽഫുഖാറലി സഖാഫി, പി. സുബൈർ കോഡൂർ, മുഹമ്മദ് സഖാഫി പഴമള്ളൂർ, കെ. ഇബ്റാഹീം ബാഖവി, ഹംസ ഫൈസി കൊളപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.
ഇ. സുലൈമാൻ മുസ്‌ലിയാർ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ (രക്ഷാധികാരികൾ), സയ്യിദ് അലി ബാഫഖി തങ്ങൾ (ചെയ.), പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ (വർക്കിങ് ചെയ.), എ.പി. അബ്ദുൽകരീം ഹാജി (ജന.കൺ.), ഈത്തപ്പഴം ബാവഹാജി (ഫിനാൻസ് സെക്രട്ടറി), എന്നിങ്ങനെയാണ് ഭാരവാഹികൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..