ദുബായ് : പാട്ടും മേളവും നൃത്തവും വരയുമായി ദുബായിൽ മാതൃഭൂമി ക്ലബ്ബ് എഫ്.എം. 99.6 ഒരുക്കിയ മെഗാ കാർണിവലിന് രണ്ടാംദിവസവും റെക്കോഡ് ജനത്തിരക്ക്.
ദേര ദ്വീപിലെ സൂക്ക് അൽ മർഫയിൽ ശനിയാഴ്ചത്തെ കാർണിവൽ ആസ്വദിക്കാൻ മലയാളി കുടുംബങ്ങൾ ഒഴുകിയെത്തുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിമുതൽ ശനിയാഴ്ചത്തെ ആഘോഷങ്ങൾക്ക് തുടക്കമായി. സൂക്ക് അൽ മർഫക്ക് അകത്തും പുറത്തുമുള്ള വേദികളിൽ ഒരേസമയം അരങ്ങേറിയ വൈവിധ്യമാർന്ന ആഘോഷങ്ങൾ ജനം ആസ്വദിക്കുകയും കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ലൗലി ഹെയർ മത്സരത്തിൽ വിദ്യാർഥിനികൾമുതൽ വീട്ടമ്മമാർവരെ പങ്കെടുത്തു. തുടർന്ന് മൈലാഞ്ചിയിടൽ, നാലുമുതൽ ഒമ്പതുവയസ്സുവരെയുള്ളവർ പങ്കെടുത്ത സബ് ജൂനിയർ വിഭാഗത്തിന്റെ പെയിന്റിങ്, 10 മുതൽ 14 വയസ്സുവരെയുള്ളവർക്കായുള്ള ജൂനിയർ വിഭാഗത്തിന്റെ പെയിന്റിങ്, ലിറ്റിൽമാസ്റ്റർ മൈൻഡ് തുടങ്ങിയവയിൽ മത്സരാർഥികൾക്കുപുറമെ ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവരെല്ലാം കാഴ്ചക്കാരായെത്തി.
ക്ലീൻബൗൾഡ്, വടംവലി, തലയണയടി, ഉറിയടി മത്സരങ്ങളുടെ ആവേശമുയർത്താൻ കാണികളും മുന്നോട്ടുവന്നു. രണ്ടാം ദിവസവും ഭാഗ്യ‘വാൻ’ തേടി കാർണിവൽ ആസ്വാദകരുടെ തിരക്കായിരുന്നു. ഫാബ് ലൗസ് ഫാമിലി ചാമ്പ്യൻഷിപ്പ്, സ്പൂൺ റെയിസ് കൂടാതെ ‘നല്ല ദോശ’ ചുടാനുള്ള മത്സരങ്ങളും കാർണിവലിലെ പുതുമയായി. സ്ലോ സൈക്ളിങ്, ക്ലബ്ബ് എഫ്.എം. പെനാൽറ്റി കിക്ക് എന്നിവയിൽ പങ്കെടുക്കാൻ ഒട്ടേറെപ്പേർ എത്തുകയുണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..