ഗിന്നസ് ലോക റെക്കോഡ് നേടിയ സ്വർണ കുതിരലാടവുമായി പോലീസ് ഉദ്യോഗസ്ഥർ
ദുബായ് : സ്വർണനിറത്തിലുള്ള കൂറ്റൻ കുതിരലാടം നിർമിച്ച് ലോക റെക്കോഡ് നേടി ദുബായ് പോലീസിലെ മൗണ്ടഡ് പോലീസ് ടീം. യു.എ.ഇ. യുടെ സ്ഥാപക വർഷത്തോടുള്ള ആദരം പ്രകടമാക്കാൻ 1971 പഴയ കുതിരലാടങ്ങൾ ഉപയോഗിച്ചാണ് കൂറ്റൻ ലാടം നിർമിച്ചിട്ടുള്ളത്.
640 കിലോഗ്രാം ഭാരമുള്ള ലാടത്തിന് ഏഴ് പാളികളുണ്ട്. ഇവ ഓരോന്നും രാജ്യത്തെ ഏഴ് എമിറേറ്റുകളെ സൂചിപ്പിക്കുന്നു. 3.6 മീറ്റർ ഉയരവും 2.8 മീറ്റർ വീതിയുമുണ്ട് ലാടത്തിന്.
വ്യത്യസ്തമായ നേട്ടം കൈവരിച്ച മൗണ്ടഡ് പോലീസ് സ്റ്റേഷനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി ആദരിച്ചു. കൂടാതെ പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുള്ളഖലീഫ അൽ മർറിയുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..