ചിരിയും ചിന്തയുമായി രമേഷ് പിഷാരടി


ദുബായ് : നടനും സംവിധായകനും കോമഡി കലാകാരനും ടി.വി. അവതാരകനുമായ രമേഷ് പിഷാരടി സദസ്സിനെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കാർണിവൽ വേദിയിലെത്തി.

ഒട്ടേറെപ്പേരാണ് ശനിയാഴ്ച രാത്രി സൂക്ക് അൽ മർഫയിൽ തടിച്ചുകൂടിയത്. അദ്ദേഹത്തിന്റെ നർമത്തിൽ ചാലിച്ച വാക്കുകൾ സൂക്ക് അൽ മർഫയിലെ കടൽത്തീരത്ത് തിങ്ങിക്കൂടിയവർ ഹർഷാരവത്തോടെ സ്വീകരിച്ചു. തുടർന്ന് ഗായിക ഗൗരി ലക്ഷ്മി ബാൻഡ് അവതരിപ്പിച്ച ഗാനമേളയും ഏറെ ആകർഷകമായി. രാത്രി വൈകിയും ആളുകൾ മാതൃഭൂമി ക്ലബ്ബ് എഫ്.എം. ആഘോഷങ്ങൾ ആസ്വദിക്കാനെത്തുകയായിരുന്നു. അക്കാഫ് അസോസിയേഷൻ സന്നദ്ധപ്രവർത്തകർ ടീം കാർണിവൽ ആഘോഷത്തിനൊപ്പം മുഴുവൻ സമയവും സഹകരിക്കുന്നുണ്ട്. നീന, ശ്രുതി, തൻവീർ, കാൾ, സ്നേഹ, അമൻ, വിപിൻദാസ് എന്നിവർ കാർണിവൽ ആഘോഷങ്ങളിൽ അവതാരകരായി.

ആസ്വാദനത്തിന് പരിധി വെക്കരുത്

ജീവിതത്തിൽ കുറച്ചുനേരം ആസ്വദിക്കുക എന്നല്ല പരിധികളില്ലാതെ ആസ്വദിക്കാൻ കഴിയുക എന്നതാണ് പ്രധാനം. കുട്ടികൾക്ക് സാധിക്കുന്ന പോലെ ആസ്വദിക്കാനാവണം. ഇതുവരെ 3000 വേദികളിൽ പരിപാടികൾ അവതരിപ്പിച്ചു കഴിഞ്ഞു. ഉത്സവപ്പറമ്പുകൾ തന്നെയാണ് കലാജീവിതത്തിൽ എന്നും കൂടുതൽ ഒാർമിക്കാറുള്ളതെന്നും പിഷാരടി പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..