അബുദാബി : തൊഴിൽ കരാറുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഓർമിപ്പിച്ചു. തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ളബന്ധം സുതാര്യമാകുന്നത് നിയമപ്രകാരമുള്ള തൊഴിൽ കരാറുകളിലൂടെയാണ്.
ജീവനക്കാർക്ക് വാഗ്ദാനം ചെയ്യുന്ന തൊഴിലിന് യോജിച്ച കരാറുകൾ മാത്രം നൽകാൻ സ്ഥാപനഉടമകൾ ശ്രദ്ധിക്കണം.
തൊഴിൽ ഓഫറിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും രാജ്യത്തെ തൊഴിൽ നിയമത്തിനും മന്ത്രാലയത്തിന്റെ തീരുമാനത്തിനും എതിരില്ലാത്ത അധിക അനുബന്ധങ്ങളും ആനുകൂല്യങ്ങളും കരാറിൽ പുതുതായി ചേർക്കാവുന്നതാണ്.
ജീവനക്കാരനുമായുള്ള തൊഴിൽകരാർ അവസാനിക്കുന്നതുവരെ കരാറിന്റെ പകർപ്പ് സൂക്ഷിക്കണമെന്നും നിശ്ചിതകരാർ പ്രകാരമുള്ള എല്ലാ അവകാശങ്ങളും കടമകളും ജീവനക്കാരെ അറിയിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.
രാജ്യത്തെ തൊഴിൽമേഖല കഴിഞ്ഞ വർഷാവസാനം മുതൽ ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. പുതിയ തീരുമാനങ്ങളിലൂടെ തൊഴിൽ വിപണിയെ കൂടുതൽ ശക്തിപ്പെടുത്താനാണ് മന്ത്രാലയം ശ്രമിക്കുന്നത്.
സംരംഭകർക്കും നിക്ഷേപകർക്കും കൂടുതൽ അവസരങ്ങൾ നൽകാനും അധികൃതർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..