ഷാർജയിൽ ശനിയാഴ്ച നടന്ന റീ സൈക്കിൾ തോൺ
ഷാർജ : പരിസ്ഥിതി സംരക്ഷണവും പുനഃസംസ്കരണ പദ്ധതികളുമായി ഷാർജയിൽ സ്കൂൾ വിദ്യാർഥികളും സജീവം.
അൽ കസബയിൽ ശനിയാഴ്ച രാവിലെയാണ് കടലാസ്, പ്ലാസ്റ്റിക് തുടങ്ങിയ പുനഃസംസ്കരണ ഉത്‌പന്നങ്ങൾ ശേഖരിച്ച് വിദ്യാർഥികൾ ബീഅ അധികൃതർക്ക് കൈമാറിയത്. രാവിലെ 8.30 - ന് ആരംഭിച്ച റീസൈക്കിൾ തോണിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികളടക്കം പങ്കെടുത്തു. എമിറേറ്റ്‌സ് വേസ്റ്റ് ടു എനർജി, ബീഅ, ഇന്ത്യൻ അസോസിയേഷൻ ലൈബ്രറി കമ്മിറ്റി, ഗ്രീൻസ്റ്റ് എന്നിവയുമായി സഹകരിച്ചായിരുന്നു സ്കൂൾ കുട്ടികളുമായി ചേർന്ന് പുനഃസംസ്കരണ ഉത്‌പന്നങ്ങൾ ശേഖരിച്ചത്.
ഒരു മണിക്കൂർ നീണ്ടുനിന്ന റീ സൈക്കിൾ തോൺ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ റഹീം ഉദ്ഘാടനം ചെയ്തു. കൂടുതൽ കടലാസ്, പ്ലാസ്റ്റിക് എന്നിവ ശേഖരിച്ച വിദ്യാർഥികൾക്ക് ബീഅ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..