മാതൃഭൂമിശതാബ്ദിയാഘോഷ സമാപനം ദുബായിലും


1 min read
Read later
Print
Share

ദുബായ് : മാതൃഭൂമി ക്ലബ്ബ് എഫ്.എം. 99.6 മെഗാകാർണിവൽ ആഘോഷങ്ങളുടെ രണ്ടാംദിനമായ ശനിയാഴ്ച സൂക്ക്അൽ മർഫയിലെ പ്രധാനവേദിയിൽ മാതൃഭൂമിയുടെ ശതാബ്ദിയാഘോഷസമാപനംകൂടിയായിരുന്നു.

നിലവിളക്കുകൊളുത്തിയും കേക്ക് മുറിച്ചും മാതൃഭൂമി പിന്നിട്ട 100 വർഷത്തെ അനുസ്മരിച്ചു. കൊച്ചിയിൽനടന്ന മാതൃഭൂമി ശതാബ്ദിയാഘോഷ സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് ഠാക്കൂർ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ തുടങ്ങിയവരുടെ പ്രസംഗങ്ങൾ കാർണിവൽ വേദിയിൽ പ്രദർശിപ്പിച്ചു.

മെഗാ കാർണിവലുമായി സഹകരിക്കുന്ന സ്പോൺസർമാർക്ക് മാതൃഭൂമി ജി.സി.സി. ജനറൽ മാനേജർ പി.എസ്. ശ്രീകുമാറിന്റെ സാന്നിധ്യത്തിൽ രമേഷ് പിഷാരടി ഫലകം സമ്മാനിച്ചു.

ജെന്നി ലോജിസ്റ്റിക്സ് ജനറൽ മാനേജർ തലീഷ്, സീ5 എക്സ് ഗ്ലോബൽ എഫ്.ഇസെഡ് എൽ.എൽ.സി. അസോസിയേറ്റ് ഡയറക്ടർ ഫിന്നി ബെഞ്ചമിൻ, എം.ടി.ആർ. മാർക്കറ്റിങ് മാനേജർ ചെസ്‌നാ ആൻ ജോൺ, നെല്ലറ സി.ഇ.ഒ. ഫസലു റഹ്‌മാൻ, ബ്യൂറർ മാനേജിങ് ഡയറക്ടർ മെൽവിൻ സ്റ്റാൻലി, എഫ്.എം.സി. നെറ്റ് വർക്ക് യു.എ.ഇ. ജനറൽ മാനേജർ ഡോ. എൽസയേദ്, ലാഗോജനറൽ മാനേജർ അമൽദാസ്, തോഷിബാ ഗൾഫ് വൈസ് പ്രസിഡന്റ് സന്തോഷ് വർഗീസ്, പീനൽ ടെക്‌നോളജി മാനേജിങ് ഡയറക്ടർ ബിൻസൺ, ഹോട്ട്പാക്ക് ഓപ്പറേഷൻസ് ഡി.ജി.എം. മുജീബ് റഹ്‌മാൻ, കാലിക്കറ്റ് നോട്ട്ബുക്ക്മാനേജിങ് ഡയറക്ടർ സതീഷ് കുമാർ, സൂക്ക് അൽ മർഫ മാനേജർ ഫിലോമിനാ ഫെർണാഡെസ്, മലബാർ ഗോൾഡ്ആൻഡ് ഡയമണ്ട്‌സ് റീജ്യണൽ മാർക്കറ്റിങ് മേധാവി സനീഷ് രാജ്, അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾടി. ജോസഫ്, ആഡ് എഡ്ജ് അഡ്വർട്ടൈസിങ് മാനേജ്‌മെന്റ് എൽ.എൽ.സി. ബിസിനസ് പാർട്ണർ ഏക്‌നാഥ് ടെർസ്, മേക്കേഴ്‌സ് മീഡിയ മാനേജിങ് ഡയറക്ടർ സവാബ് അലി, ബെല്ലോ ബസ് റെന്റർ എൽ.എൽ.സി മാനേജിങ് ഡയറക്ടർ ബഷീർ തുടങ്ങിയവർ ആദരവ് ഏറ്റുവാങ്ങി. മാതൃഭൂമിയുടെ ശതാബ്ദിയെ ഓർമിപ്പിച്ചുകൊണ്ട് അലീഷാ ഒരുക്കിയ സാൻഡ് ആർട്ട് വ്യത്യസ്തമായി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..