മാസ് വനിതാദിനാചരണത്തിൽ പങ്കെടുത്തവർ
ഷാർജ : മാസ് ഷാർജ റോള മേഖലയിലെ വനിതാവേദി വനിതാദിനാചരണം സംഘടിപ്പിച്ചു. ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ദിനാചരണം മാതൃഭൂമി ക്ലബ്ബ് എഫ്.എം. 99.6 വാർത്താവതാരക മിനി പദ്മ ഉദ്ഘാടനംചെയ്തു.
പ്രീത ദാസ് അധ്യക്ഷയായി. ഷാമിതാ ആസിഫ്, അഞ്ചു ജോബോർട്ട് എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. അജിതാ രാജേന്ദ്രൻ, അഞ്ചു ബിജു എന്നിവർ ആശംസകളർപ്പിച്ചു.
ഉഷാ പ്രേമരാജൻ ഉപഹാരങ്ങൾ സമ്മാനിച്ചു. അനിതാ ബാലകൃഷ്ണൻ സ്വാഗതവും ലിജിയ റിയാസ് നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..