ഷാർജ : സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും പുസ്തകങ്ങൾ എത്തിക്കാൻ ഹൗസ് ഓഫ് വിസ്ഡത്തിന്റെ നേതൃത്വത്തിൽ പുതിയ സംരംഭം ആരംഭിച്ചു. 'ഹൗസ് ഓഫ് വിസ്ഡം നെറ്റ് വർക്ക്' എന്ന സ്മാർട്ട് സംരംഭത്തിലൂടെ വായനക്കാർക്ക് തടസ്സമില്ലാതെ പുസ്തകങ്ങളുടെ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (ഷുറൂഖ്) സഹരിച്ചാണ് പുതിയ സംരംഭം ആരംഭിച്ചത്. മറിയ ആർട്ട് സെന്ററിൽ ആരംഭിച്ച പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം ഷുറൂഖ് സി.ഇ.ഒ. അഹമ്മദ് ഒബൈദ് അൽ ഖസീർ നിർവഹിച്ചു.
ലൈബ്രറി മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തെ പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതാണ് ഹൗസ് ഓഫ് വിസ്ഡത്തിന്റെ പുതിയനീക്കം. ആജീവനാന്ത പഠനകേന്ദ്രമായി ലൈബ്രറികളെ പ്രോത്സാഹിപ്പിക്കുന്നതിനായി എമിറേറ്റിലെ ഷുറൂഖ് ലക്ഷ്യസ്ഥാനങ്ങളുമായി സഹകരിച്ച് ലൈബ്രറി ശൃംഖല വിപുലീകരിക്കാനും ഹൗസ് ഓഫ് വിസ്ഡം പദ്ധതിയിടുന്നുണ്ട്. മലീഹ പുരാവസ്തു കേന്ദ്രം, ചേദി അൽ ബൈത്ത്, കൽബയിലെ കിങ്ഫിഷർ റിട്രീറ്റ് എന്നിവിടങ്ങളിലും സമാനമായ ലൈബ്രറികൾ സ്ഥാപിക്കും. എമിറേറ്റിന്റെ പൈതൃകവും ചരിത്രവും മനസ്സിലാക്കാൻ സഹായിക്കുന്ന ഒട്ടേറെ പുസ്തകങ്ങൾ ഇവിടങ്ങളിൽ ലഭ്യമാക്കുമെന്നും അധികൃതർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..