Caption
ദുബായ് : മാതൃഭൂമി ക്ലബ്ബ് എഫ്.എം. 99.6 ദുബായിൽ സംഘടിപ്പിച്ച കാർണിവൽ ആഘോഷ രാവുകൾക്കൊപ്പമായിരുന്നു അക്കാഫ് അസോസിയേഷൻ പ്രവർത്തകരും. ദേരാ ദ്വീപിലെ സൂക്ക് അൽ മർഫയിൽ അരങ്ങേറിയ മൂന്ന് ദിവസത്തെ വർണാഭമായ കാർണിവൽ ആഘോഷത്തിൽ സന്ദർശകർക്കുള്ള രജിസ്ട്രേഷൻ മുതൽ പ്രധാനവേദിയുടെ പിന്നണി പ്രവർത്തനങ്ങളിൽവരെ അക്കാഫ് പ്രവർത്തകരുടെ സന്നദ്ധ സേവനങ്ങളുണ്ടായിരുന്നു.
പ്രസിഡന്റ് പോൾ ടി. ജോസഫിന്റെ നേതൃത്വത്തിൽ അക്കാഫിലെ 120-150 പേർ ദിവസവും കാർണിവൽ ആഘോഷങ്ങൾക്ക് സഹായമായി. അക്കാഫ് കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലെന്നും ഓർമിക്കുന്നതാണ് മാതൃഭൂമി ക്ലബ്ബ് എഫ്.എം. കാർണിവലുമായി സഹകരിക്കാൻ സാധിച്ച അനുഭവമെന്ന് ഭാരവാഹികൾ പറഞ്ഞു.
2022-ൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷത്തിലാണ് ആദ്യമായി അക്കാഫ് മാതൃഭൂമിയുമായി കൈകോർക്കുന്നത്.
ജനറൽ സെക്രട്ടറി ദീപു എ.എസ്., ഖജാൻജി നൗഷാദ് മുഹമ്മദ്, വൈസ് പ്രസിഡന്റ് മോഹൻ വെങ്കിട്, ഭരണസമിതി അംഗങ്ങളായ ഷൈൻ ചന്ദ്രസേനൻ, സാനുമാത്യു, രാധാകൃഷ്ണൻ മച്ചിങ്ങൽ, റാഫി പട്ടേൽ എന്നിവരും കാർണിവൽ ആഘോഷങ്ങളുടെ സന്നദ്ധപ്രവർത്തനത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി അക്കാഫ് അസോസിയേഷന് ദുബായ് സി.ഡി.എ. അംഗീകാരം ലഭിച്ചിട്ടുണ്ട്.
1996-ൽ ദുബായിൽ രൂപവത്കരിച്ച അക്കാഫിൽ കേരളത്തിലെ 75 കോളേജ് അലംനികൾ അംഗങ്ങളാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..