Caption
ദുബായ് : കാർത്തിക് ബാൻഡൊരുക്കിയ സംഗീതരാവ് ക്ലബ്ബ് എഫ്.എം. 99.6 കാർണിവൽ സമാപനദിനത്തെ കൂടുതൽ ആകർഷകമാക്കി. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ പെയ്തിറങ്ങിയ കാർത്തിക് ഗാനങ്ങൾ കാർണിവൽ സദസ്സിനെ അക്ഷരാർഥത്തിൽ ഇളക്കിമറിക്കുകയായിരുന്നു.
സമാപന ദിവസമായ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കാർത്തിക് ബാൻഡ് സംഗീതപരിപാടി അരങ്ങേറിയത്. മൂന്നു ദിവസത്തെയും രാത്രികളെ ഏറെ ആകർഷകമാക്കിയത് സംഗീതപരിപാടികളും ഒപ്പം ചെണ്ടമേളവുമായിരുന്നു.
ആദ്യദിനം സ്റ്റീഫൻബാൻഡ് ആയിരുന്നെങ്കിൽ രണ്ടാംദിനം ഗൗരി ലക്ഷ്മി ബാൻഡാണ് എത്തിയത്. ക്ലബ്ബ് എഫ്.എം. 99.6 കാർണിവലിൽ ഗായകൻ കാർത്തിക് പാടുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..