റാക്കിലെ പൊതുബസുകളിൽ ഇന്ന് സൗജന്യമായി സഞ്ചരിക്കാം


1 min read
Read later
Print
Share

ലോക സന്തോഷദിനത്തോടനുബന്ധിച്ചുള്ള ആനുകൂല്യം

റാസൽഖൈമ : ലോക സന്തോഷദിനമായ തിങ്കളാഴ്ച എമിറേറ്റിലെ താമസക്കാർക്ക് പൊതുബസുകളിൽ സൗജന്യമായി യാത്രചെയ്യാമെന്ന് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.എ.കെ.ടി.എ.) അധികൃതർ അറിയിച്ചു.

പൊതുഗതാഗതസേവനങ്ങൾ പ്രോത്സാഹിപ്പിക്കാനായി അറേബ്യ ബസ് കമ്പനിയുമായി സഹകരിച്ചാണ് സൗജന്യ ഗതാഗതസംരംഭം ആരംഭിച്ചത്.

ചുവപ്പ്, നീല, പച്ച, പർപ്പിൾ എന്നീ റൂട്ടുകളിലാണ് പൊതു ബസുകൾ പ്രധാനമായും സേവനം നൽകുന്നത്. താമസക്കാരെയും സന്ദർശകരെയും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാനായി ഒട്ടേറെ സംരംഭങ്ങൾ ആരംഭിക്കാൻ അതോറിറ്റി ശ്രമിക്കാറുണ്ടെന്ന് ആർ.എ.കെ.ടി.എ. ജനറൽ മാനേജർ എൻജിനിയർ ഇസ്മായീൽ ഹസൻ അൽ ബലൂഷി പറഞ്ഞു.

ലോക സന്തോഷദിനത്തോടനുബന്ധിച്ച് പൊതുനിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകൾക്ക് 50 ശതമാനം ഇളവ് നൽകുമെന്ന് റാസൽഖൈമ പബ്ലിക് സർവീസ് ഡിപ്പാർട്ട്‌മെന്റ് (ആർ.എ.കെ.പി.എസ്.ഡി.) നേരത്തെ അറിയിച്ചിരുന്നു. തിങ്കൾ മുതൽ ബുധൻ വരെ പിഴ അടയ്ക്കുന്നവർക്കാണ് ഇളവ് ലഭിക്കുക. പൊതുയിടങ്ങളിൽ മാലിന്യംതള്ളുക, നിയുക്ത പ്രദേശങ്ങളിലല്ലാതെ പുകവലിക്കുക, ട്രക്കുകളുടെ ടോൾ ഗേറ്റ് നിയമങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ ഗുരുതരമല്ലാത്ത ഒട്ടേറെ നിയമലംഘനങ്ങൾക്ക് ഇളവ് ബാധകമായിരിക്കും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..