ദുബായിയിലെ 80 ശതമാനം ടാക്സികളും ഇ-ഹെയിൽ സംവിധാനത്തിലേക്ക്


1 min read
Read later
Print
Share

ദുബായ് : ഉപഭോക്തൃസംതൃപ്തി നിരക്ക് വർധിപ്പിക്കാൻ എമിറേറ്റിലെ 80 ശതമാനം ടാക്സികളും ഇ-ഹെയിൽ സംവിധാനത്തിലേക്ക് മാറ്റുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഹാലാ റൈഡുകളുടെ വിജയത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് പുതിയ തീരുമാനം.

യാത്രയ്ക്കായി റോഡുകളിൽനിന്ന് ടാക്സികൾ നേരിട്ട് വിളിക്കുന്ന പരമ്പരാഗതരീതിയിൽ മാറ്റം വരുത്തിക്കൊണ്ട് ഓൺലൈൻ സേവനത്തിലേക്ക് മാറാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇ-ഹെയിൽ ടാക്സി സേവനങ്ങൾ വിപുലീകരിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി എമിറേറ്റിനെ മാറ്റാനുള്ള നേതൃത്വത്തിന്റെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താൻ സംഭാവന നൽകുമെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.

സ്വകാര്യവാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക, താമസക്കാരുടെ ഗതാഗത സംതൃപ്തി ഉയർത്തുക, സന്ദർശകർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയവയിൽ കാര്യമായ ചലനങ്ങൾ വരുത്താൻ പുതിയ തീരുമാനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

സമൂഹത്തിൽ ടാക്സികളുടെ ആവശ്യകത വർധിച്ചു വരുന്ന സാഹചര്യത്തിൽ തടസ്സമില്ലാത്ത സേവനങ്ങൾ നൽകുന്നതിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്താൻ ഇ-ഹെയിൽ സംവിധാനത്തിലൂടെ സാധിച്ചിട്ടുണ്ട്. ഓൺലൈനിലൂടെ ബുക്കിങ് നടത്തി മിനിറ്റുകൾക്കകം സേവനം ലഭ്യമാകും എന്നതുകൊണ്ടുതന്നെ ഇ-ഹെയിൽ സേവനത്തിന് വമ്പിച്ച സ്വീകാര്യതയാണ് പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്നത്.

യാത്രക്കാർക്ക് കാത്തിരിപ്പ് സമയം കുറയ്ക്കാനും സാമ്പത്തികലാഭം നേടാനും പൊതുഗതാഗത മാർഗങ്ങൾ ഗണ്യമായ സംഭാവന നൽകുന്നുണ്ടെന്നും അൽ തായർ പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..