അബുദാബി : റംസാൻമാസത്തെ പ്രാർഥനാസമയം അറിയിക്കുന്ന പരമ്പരാഗതരീതിയായ പീരങ്കിപ്രയോഗം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി നടത്തുമെന്ന് യു.എ.ഇ. പ്രതിരോധമന്ത്രാലയം അറിയിച്ചു.
അബുദാബിയിലെ ശൈഖ് സായിദ് മോസ്ക്, ഖസ്ർ അൽ ഹൊസൻ, മുഷ്‌റിഫ് മേഖലയിലെ ഉം അൽ ഇമറാത്ത് പാർക്ക്, ഫോർമുല പാർക്കിങ്ങിലെ ഷഹമ നഗരം, അൽ ഐൻ നഗരത്തിലെ അൽ ജാഹിലി കോട്ടയിലും സകീർ പ്രദേശത്തും, അൽ ദഫ്രയിലെ അഡ്നോക് ഗാർഡൻസ്, ദുബായിൽ ബുർജ് ഖലീഫ, ദുബായ് ഫെസ്റ്റിവൽ സിറ്റി, മദീനത്ത് ജുമൈര, ദമാക്, ഹത്ത ഗസ്റ്റ് ഹൗസ്, എക്‌സ്‌പോ സിറ്റിയിലെ അൽ വാസൽ പ്ലാസ, റാസൽ ഖൈമയിലെ അൽ ഖ്വാസിം കോർണിഷ്, ഉമ്മുൽ ഖുവൈനിലെ ശൈഖ് സായിദ് പള്ളി എന്നിവിടങ്ങളിൽ പീരങ്കികൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
മഗ്‌രിബ് സന്ദേശം വിശ്വാസികളെ അറിയിക്കാനായി 1960 മുതൽ യു.എ.ഇ. ഈ രീതി പിന്തുടരുന്നുണ്ട്. ഇമിറാത്തി പാരമ്പര്യവും പൈതൃകവും അടയാളപ്പെടുത്തിക്കൊണ്ടാണ് ഓരോവർഷവും പുണ്യമാസത്തിലെ വ്രതനാളുകളിൽ പീരങ്കിശബ്ദം മുഴങ്ങുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..