ലുലു ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ലുലു സെൻട്രൽ ലോജിസ്റ്റിക്സ് ടീം
ദുബായ് : ലുലു ഗ്രൂപ്പ് യു.എ.ഇ.യിലെ 40-ഓളം ബ്രാഞ്ചുകളെ സംഘടിപ്പിച്ചുകൊണ്ട് കഴിഞ്ഞ രണ്ടുമാസമായി നടത്തിവന്ന ലുലു ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ലുലു സെൻട്രൽ ലോജിസ്റ്റിക്സ് ടീം ജേതാക്കളായി. ഫൈനലിൽ ലുലു ഹൈപ്പർമാക്കറ്റ് അൽ ബർഷയെ ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.
ഫൈനലിെല മാൻ ഓഫ് ദ മാച്ചായി ലുലു സെൻട്രൽ ലോജിസ്റ്റിക്സിലെ നൈമത്തിനെയും ടൂർണമെന്റിലെ താരമായി നവീദിനെയും തിരഞ്ഞെടുത്തു. ഫൈനലിൽ യു.എ.ഇ. നാഷണൽ ക്രിക്കറ്റ് ടീം അംഗമായ വിഷ്ണു സുകുമാരൻ മുഖ്യാതിഥിയായിരുന്നു. വിജയികൾക്ക് ലുലു ദുബായ് ഡയറക്ടർ കെ.പി. തമ്പാൻ സമ്മാനങ്ങൾ വിതരണംചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..