അൽ നെയാദി ഇന്ന് പൊതുജനങ്ങളുമായി സംവദിക്കും


1 min read
Read later
Print
Share

ദുബായ് : ആറുമാസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിൽ കഴിയുന്ന യു.എ.ഇ.യുടെ ഡോ. സുൽത്താൻ അൽ നെയാദി ചൊവ്വാഴ്ച പൊതുജനങ്ങളുമായി സംവദിക്കും. മുഹമ്മദ് ബിൻ റാഷിദ് സ്‌പെയ്‌സ് സെന്റർ (എം.ബി.ആർ.എസ്.സി.) വിവിധയിടങ്ങളിൽ ഇതിനായുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എ കോൾ വിത്ത് സ്‌പെയ്‌സ് എന്നാണ് സംവാദപരിപാടിയുടെ പേര്.

യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളിലും തിരഞ്ഞെടുത്ത വേദികളിലാണ് പരിപാടി നടക്കുക. ഉച്ചയ്ക്ക് 2.30-ന് ദുബായ് ഒപ്പേറയിലാണ് ആദ്യപരിപാടി.

അൽ നെയാദിയുടെ ചരിത്രദൗത്യം പുതുതലമുറയിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എം.ബി.ആർ.എസ്.സി. ഡയറക്ടർ ജനറൽ സലേം ഹുമൈദ് അൽ മർറി പറഞ്ഞു.

ബഹിരാകാശ യാത്രയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മൈക്രോ ഗ്രാവിറ്റിയിൽ നടത്തുന്ന ഗവേഷണങ്ങളെക്കുറിച്ചുമെല്ലാം അൽ നെയാദിയോട് ചോദിക്കാൻ പരിപാടിയിലൂടെ അവസരമുണ്ടാകും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..