ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽഖുവൈൻ കമ്മിറ്റിയുടെ സത്യപ്രതിജ്ഞാചടങ്ങ് കോൺസൽ സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
ഉമ്മുൽഖുവൈൻ : ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽഖുവൈന്റെ പുതിയ മാനേജിങ് കമ്മിറ്റി സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു. ശൈഖ് സഊദ് ബിൻ റാഷിദ് അൽ മുഅല്ല ഓഡിറ്റോറിയത്തിൽനടന്ന ചടങ്ങ് കോൺസൽ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് മൊഹിദീൻ, രാജീവ് എസ്., അസീം അബ്ദുൽ ഖാദർ, സജാദ് നാട്ടിക, റാഷിദ് പൊന്നാണ്ടി, ബിനു ബേബി എന്നിവർ ഭാരവാഹികളായും നസീർ സി.എം., നവാസ് ഹമീദ്കുട്ടി, ബാസിം ബഷീർ, ജോയ് രാമചന്ദ്രൻ, ശ്രീജിത്ത് കുമാർ, വിദ്യാധരൻ എരുത്തിനാട്, ഷനൂജ് നമ്പ്യാർ എന്നിവർ ഉപസമിതി കൺവീനർമാരായും ചുമതലയേറ്റു. കലാപരിപാടികളും ഉണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..