അബുദാബി : എമിറേറ്റിലെ ജലഗതാഗതം സുരക്ഷിതമാക്കാൻ അൽ നലിയ എന്ന സ്മാർട്ട് ആപ്പ് പുറത്തിറക്കിയതായി മുനിസിപ്പാലിറ്റി ഗതാഗതവകുപ്പ് (ഡി.എം.ടി.) അധികൃതർ പറഞ്ഞു. റൂട്ടുകൾ, വേഗപരിധി, അടിയന്തര സന്ദേശങ്ങൾ, തത്സമയ വിവരങ്ങൾ, വിനോദ പ്രവർത്തനങ്ങൾക്കായുള്ള പ്രദേശങ്ങൾ എന്നിവ സംബന്ധിച്ച വിശദവിവരങ്ങളറിഞ്ഞ് യാത്ര സുഗമമാക്കാൻ ആപ്പിലൂടെ സാധിക്കും.
അബുദാബി പോർട്‌സ് ഗ്രൂപ്പിന്റെ ഭാഗമായ അബുദാബി മാരിടൈം, മക്ത ഗേറ്റ് വേ എന്നിവയുമായി സഹകരിച്ചാണ് ഡി.എം.ടി. പുതിയ ആപ്പ് വികസിപ്പിച്ചെടുത്തത്. എമിറേറ്റിലെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ജലഗതാഗത മാർഗങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ആപ്പിന് സാധിക്കുമെന്ന് ഡി.എം.ടി. ഓപ്പറേഷൻ അഫയേഴ്സ് ഡയറക്ടർ ജനറൽ ഡോ. സലേം ഖൽഫാൻ അൽ കഅബി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..