ഇൻകാസ് അൽഐൻ തൃശ്ശൂർ ജില്ലാകമ്മിറ്റി ഭാരവാഹികൾ
അൽ ഐൻ : ഇൻകാസ് അൽഐൻ തൃശ്ശൂർ ജില്ലാകമ്മിറ്റി കുടുംബസംഗമവും അംഗത്വ കാർഡ് വിതരണവും സംഘടിപ്പിച്ചു. അൽഐനിൽ നടന്ന ചടങ്ങ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് മുസ്തഫ വട്ടപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഇൻകാസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഫൈസൽ ദമാൻ അധ്യക്ഷനായി. സന്തോഷ് പയ്യന്നൂർ മുഖ്യപ്രഭാഷണം നടത്തി.
വി.ടി.അലിമോൻ പെരുന്തല്ലൂർ, ബെന്നി വർഗീസ് , സൈഫുദ്ധീൻ വയനാട്, ഷമ്മാസ് കണ്ണൂർ, സൻവർ തൃശ്ശൂർ, അൻസാർ കിനി എന്നിവർ ആശംസകൾ നേർന്നു. ഹംസ പാവറട്ടി സ്വാഗതവും സിബി നന്ദിയും പറഞ്ഞു. കലാപരിപാടികൾ ഉണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..