അബുദാബി : ലോക സന്തോഷദിനത്തോടനുബന്ധിച്ച് 20 ഡ്രൈവർമാർക്ക് അബുദാബി പോലീസ് ഇന്ധന കാർഡുകൾ സൗജന്യമായി നൽകി. സുരക്ഷിതമായി വാഹനമോടിക്കാൻ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാനാണ് ഇന്ധനകാർഡുകളും മറ്റു സമ്മാനങ്ങളും നൽകിയത്.
പോലീസിന്റെ ഹാപ്പിനെസ് പട്രോളും അഡ്‌നോകും സംയുക്തമായാണ് ലോക സന്തോഷദിനത്തിൽ അപ്രതീക്ഷിത സമ്മാനങ്ങളുമായി താമസക്കാരെ ആശ്ചര്യപ്പെടുത്തിയത്. സമ്മാനങ്ങൾ നൽകുന്നതിന്റെ വീഡിയോ അധികൃതർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. താമസക്കാരുടെ ജീവിതനിലവാരം ഉയർത്താൻ സഹായകരമാകുന്ന നയങ്ങൾ, സംരംഭങ്ങൾ, പദ്ധതികൾ, സേവനങ്ങൾ തുടങ്ങിയവ നടപ്പാക്കാൻ അതീവ താത്പര്യമുണ്ടെന്നും ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് അധികൃതർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..