Caption
കോട്ടയ്ക്കൽ : കോട്ടയ്ക്കൽ നഗരസഭയുടെ ബജറ്റ് അവതരണയോഗത്തിൽനിന്ന് ഭരണകക്ഷിയായ മുസ്‌ലിംലീഗിലെ അംഗം ഇറങ്ങിപ്പോയി. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.ടി. അബ്ദുവാണ് നഗരസഭാധ്യക്ഷയോട് ഇടഞ്ഞ് ഇറങ്ങിപ്പോയത്. ഉച്ചയ്ക്കുശേഷം നടന്ന ബജറ്റ് ചർച്ചയ്ക്കുശേഷം വോട്ടെടുപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങളും ഇറങ്ങിപ്പോയി. ക്വാറം തികഞ്ഞതിനാൽ ബജറ്റ് പാസ്സാക്കുന്നതിൽ തടസ്സമില്ലെന്ന നിലപാടുമായി ഭരണപക്ഷം നിന്നു.
രാവിലെ യോഗത്തിനെത്തിയ അംഗങ്ങളിൽ പലരും പ്രതിഷേധസൂചകമായി ഒപ്പിട്ടിരുന്നില്ല. എല്ലാവരും ഒപ്പിടണമെന്നും അല്ലാത്തവർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോകണമെന്നും നഗരസഭാധ്യക്ഷ ബുഷ്‌റ ഷബീർ നിർബന്ധംപിടിച്ചതോടെയാണ് പി.ടി. അബ്ദു ഇറങ്ങിപ്പോയത്. മറ്റു രണ്ടു സ്ഥിരംസമിതി അധ്യക്ഷരായ ഡോ. ഹനീഷയും പി. റംലയും ഉൾപ്പെടെ ചില ഭരണപക്ഷ അംഗങ്ങൾ യോഗത്തിനെത്തിയിരുന്നില്ല. ഇത് ഭരണകക്ഷിയിലെ വിഭാഗീയതമൂലമാണെന്ന് എൽ.ഡി.എഫ്. ആരോപിച്ചു. ഉച്ചതിരിഞ്ഞ് നടന്ന ബജറ്റ് ചർച്ചയിലും ഈ ഭരണകക്ഷി അംഗങ്ങൾ പങ്കെടുത്തില്ല. എന്നാൽ വരാത്തവർ വ്യക്തിപരമായ കാരണങ്ങളാൽ അവധിയെടുത്തതാണെന്ന് ഭരണപക്ഷം വിശദീകരിച്ചു.
ഉപാധ്യക്ഷൻ പി.പി. ഉമ്മർ ബജറ്റ് അവതരിപ്പിച്ചു. 68.19 കോടി രൂപ വരവും 67.47 കോടി ചെലവും 7.32 കോടി നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..