ഷാർജ : ലോക പുനഃസംസ്കരണ ദിനത്തിന്റെ ഭാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ ലൈബ്രറി, ഗ്രീൻസ്റ്റ് എന്നിവചേർന്ന് സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ റീസൈക്കിൾത്തോൺ റൺ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
പുനഃസംസ്‌കരണത്തിന് പ്ലാസ്റ്റിക്, കടലാസ് എന്നിവ ഏറ്റവും കൂടുതൽ ശേഖരിച്ചവരെയായിരുന്നു വിജയികളായി തിരഞ്ഞെടുത്തത്.
പ്ലാസ്റ്റിക് ശേഖരിച്ചതിൽ അഭിനവ് ഭാനു പ്രതാപ് സിങ് ഒന്നാം സ്ഥാനവും അബ്ദുൽ അലീം ജസീർ രണ്ടാംസ്ഥാനവും നേടി. കടലാസ് ശേഖരിച്ചതിൽ ഗോവർധന വിമൽകുമാർ ഒന്നും ഇവാന എലിസ വിനോജ് രണ്ടും സ്ഥാനം നേടി. മൊത്തം 2000 കിലോഗ്രാം പ്ലാസ്റ്റിക് , കടലാസ് എന്നിവ വിദ്യാർഥികൾ പുനഃസംസ്കരണത്തിനായി ശേഖരിച്ചിരുന്നു.
ശേഖരിച്ച വസ്തുക്കൾ എമിറേറ്റ്‌സ് വേസ്റ്റ് മാനേജ്മെന്റ് കമ്പനിയായ ബീഅ അധികൃതർക്ക് കൈമാറി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..