യക്ഷഗാനം മലയാളത്തിലാക്കി മടിക്കൈ നാടൻ കലാസംഘം


1 min read
Read later
Print
Share

Caption

ദുബായ് : കർണാടകത്തിലെ തനത് നാടോടികലയായ യക്ഷഗാനത്തിലെ ചില ഭാഗങ്ങൾ മലയാളത്തിലാക്കി ദുബായിലെ വേദിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കാസർകോട് മടിക്കൈ നാടൻകലാസംഘത്തിലെ കലാപ്രവർത്തകർ. ഞായറാഴ്ച ശ്രീരാഗം ആർട്ട് ഫെസ്റ്റിലാണ് യക്ഷഗാനത്തെ മലയാളത്തിലാക്കി അവതരിപ്പിച്ചത്.

ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ശിവമോഗ, ഉഡുപ്പി, കാസർകോട് ജില്ലയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്രചാരത്തിലുള്ള യക്ഷഗാനത്തിന്റെ പ്രാധാന്യവും തനിമയും ചോർന്നുപോകാതെയാണ് മടിക്കൈ നാടൻകലാസംഘം അവതരിപ്പിച്ചത്. യക്ഷഗാനത്തിലെ 'ഭസ്മാസുര മോഹിനി' എന്ന ഭാഗമായിരുന്നു മലയാളത്തിലാക്കിയത്.

നാട്ടിൽനിന്നെത്തിയ കക്കാട്ട് ചിന്മയ യക്ഷഗാന കലാകേന്ദ്രത്തിലെ ചന്ദ്രൻ കുറവാട്ട്, വിനോദ് ആറ്റീപ്പിൽ എന്നിവരുടെ ശിക്ഷണത്തിലാണ് 400 വർഷം പഴക്കമുള്ള യക്ഷഗാനം മലയാളത്തിലാക്കി വേദിയിലെത്തിച്ചത്.

നാരായണൻ കക്കാട്ട് ആണ് രചന നിർവഹിച്ചത്. ചന്ദ്രൻ കുറുവാട്ട്, ധനേഷ്, ബബീഷ് ചാളക്കടവ്, സുമേഷ് വടക്കംത്തോട്ടം, ശ്രീധരൻ പെരിയെടുത്ത്, അനഘാ ശരത്ത്, ദീപാ ശ്രീധരൻ എന്നിവരായിരുന്നു വേഷമിട്ടത്. സച്ചിൻ മടിക്കൈ കോ - ഓർഡിനേറ്റർ ആയിരുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..