മഞ്ചേരി : നഗരസഭാബജറ്റ് ചർച്ചചെയ്യാൻ തിങ്കളാഴ്‌ച വിളിച്ചുചേർത്ത കൗൺസിൽ യോഗം ഭരണ-പ്രതിപക്ഷ ബഹളത്തിൽ മുങ്ങി.
ബജറ്റിൽ പുതിയ പദ്ധതികളൊന്നുമില്ലെന്നും കഴിഞ്ഞവർഷം നടപ്പാക്കാതെപോയ പദ്ധതികളുടെ ആവർത്തനമാണിതെന്നും പ്രതിപക്ഷാംഗങ്ങൾ തുടക്കത്തിൽത്തന്നെ വാദിച്ചു. ഫണ്ട് അനുവദിച്ചതിൽ പ്രതിപക്ഷ വാർഡുകളെ അവഗണിച്ചതായും ഇവർ ചൂണ്ടിക്കാട്ടി. അതിനാൽ ബജറ്റിൽ ഭേദഗതിവേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.
കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്കുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയായെന്ന ബജറ്റിലെ പരാമർശം തിരുത്തുക, ലൈഫിൽ ഭൂരഹിതർക്ക് സ്ഥലംവാങ്ങാൻ രണ്ടുകോടി രൂപയെങ്കിലും വകയിരുത്തുക, അരുകിഴായ സ്‌കൂളിന് കൂടുതൽ തുക അനുവദിച്ച് സ്ഥലമേറ്റെടുക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ഭേദഗതികളാണ് പ്രതിപക്ഷം നിർദേശിച്ചത്. പ്രതിപക്ഷത്തിന്റെ വാദങ്ങൾക്ക് ഭരണപക്ഷ കൗൺസിലർമാരായ കണ്ണിയൻ അബൂബക്കറും യാഷിക്ക് തുറക്കലും മറുപടി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..