ലുലുഗ്രൂപ്പ് ഹാപ്പിനസ് റിവാർഡ് പ്രോഗ്രാം തുടങ്ങി


1 min read
Read later
Print
Share

അബുദാബി : അന്താരാഷ്ട്ര ഹാപ്പിനസ് ദിനത്തോടനുബന്ധിച്ച് ലുലുഗ്രൂപ്പ് ഹാപ്പിനസ് റിവാർഡ് പ്രോഗ്രാം അവതരിപ്പിച്ചു. അബുദാബി മുഷ്‌റിഫ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ലുലു ഹൈപ്പർമാർക്കറ്റുകളിൽ നേരിട്ടെത്തിയും ഓൺലൈനിലും കിയോസ്‌കുകൾ വഴി ഉപഭോക്താക്കൾക്ക് ഈ പ്രോഗ്രാമിൽ എളുപ്പത്തിൽ ചേരാനാകും. ഹാപ്പിനസ് റിവാർഡ്സ് വഴി വിവിധ എക്സ്‌ക്ലൂസീവ് ഓഫറുകളിൽനിന്നും റഡീംചെയ്യാവുന്ന പോയന്റുകളിൽനിന്ന്‌ പ്രയോജനം നേടാനാകും. തുടക്കത്തിൽ യു.എ.ഇ.യിൽ ലഭ്യമാകുന്ന ഹാപ്പിനസ് താമസിയാതെ ഗൾഫിലെ മറ്റ് സ്റ്റോറുകളിൽ വ്യാപിപ്പിക്കും.

ദൈനംദിന ഷോപ്പിങ്ങിൽ കൂടുതൽ സന്തോഷംനൽകുന്നതിനുള്ള ലുലുവിന്റെ മറ്റൊരു സംരംഭമാണിതെന്ന് എം.എ. യൂസഫലി പറഞ്ഞു.

രജിസ്റ്റർ ചെയ്യുന്നവർക്ക് അവരുടെ ലുലുആപ്പ് അല്ലെങ്കിൽ രജിസ്റ്റർചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് കാഷ് കൗണ്ടറുകളിൽ തത്ക്ഷണം റിവാർഡുകൾ നേടാനാകും. പ്രോഗ്രാമിന്റെ സവിശേഷതകൾ ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ വിശദീകരിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..