ദുബായ് : ഉപഭോക്താക്കൾക്ക് റംസാൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് ‘മെമ്മറീസ് ടുഗെതർ’ കാമ്പയിൻ ആരംഭിച്ച് ഓണർ. പുണ്യമാസത്തിലെ അസുലഭനിമിഷങ്ങൾ പകർത്താനായി ഓണർ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് 60 ശതമാനംവരെ കിഴിവ് ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ഉത്പന്നങ്ങളിൽ 800 ദിർഹംവരെ ലാഭിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.
മൊബൈൽ ഫോൺ, ടാബ്‌ലറ്റുകൾ, ലാപ്ടോപ്പുകൾ എന്നിവയെല്ലാം ആകർഷകമായ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഓണർ ഓൺലൈൻ സ്റ്റോർ, ലുലു, നെസ്റ്റോ, ഷറഫ് ഡിജി, നൂൺ, കെ.എം. ട്രേഡിങ്, ജംബോ, ഇമാക്സ് എന്നിവിടങ്ങളിൽനിന്ന് ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ഓണർ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
മികച്ച സാങ്കേതികവിദ്യകൾ നൽകിക്കൊണ്ട് റംസാനിലെ ഓരോനിമിഷവും ആഘോഷമാക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് ഓണർ മിഡിലീസ്റ്റ് ആഫ്രിക്ക, എം.ഇ.എ. പ്രസിഡന്റ് ഡാനിയേൽ വാങ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..