ദുബായ് : യു.എ.ഇ.യിലുള്ള കാഞ്ഞിരമുക്ക് കൂട്ടായ്മ സംഘടിപ്പിച്ച രണ്ടാമത് അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു. ഫൈനലിൽ ടി.എഫ്.സി.യെ മറികടന്ന് ലക്കി എഫ്.സി. ചാമ്പ്യൻമാരായി. 16 ടീമുകളാണ് മത്സരിച്ചത്.
കൂട്ടായ്മ പ്രസിഡന്റ് ഷാഫി കാഞ്ഞിരമുക്ക്, കമ്മിറ്റി ചെയർമാൻ ഗിരീഷ് എന്നിവർ ജേതാക്കൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. ദുബായ് എയർപോർട്ട് കമാൻഡ് സെന്റർ ഡയറക്ടർ മേജർ അമർ റാഷിദ് അൽ മെഹൈരിയാണ് ടൂർണമെന്റ് കിക്കോഫ് ചെയ്തത്. അഫ്‌സൽ, ഇബ്രാഹീം, നാസർ ബി.കെ., തൽഹത്ത്, ഷുക്കൂർ മരക്കാത്തേൽ, സുമേഷ് എന്നിവർ ആശംസകൾ നേർന്നു. മൂസ ചക്കുത്തയിൽ, സിംജിത്, ഇക്ബാൽ കാഞ്ഞിരമുക്ക് എന്നിവർ മത്സരങ്ങൾ ക്രമീകരിച്ചു. നൗഷിദ് സ്വാഗതവും രജനീഷ് കാക്കൊള്ളി നന്ദിയുംപറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..