അനന്തപുരി ബാലവേദി സംഗമം
ഷാർജ : തിരുവനന്തപുരം സ്വദേശികളുടെ യു.എ.ഇ. കൂട്ടായ്മയായ അനന്തപുരി അസോസിയേഷൻ വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ബാലവേദി രൂപവത്കരിച്ചു.
കുട്ടികളുടെ കലാ-കായിക വാസന പ്രോത്സാഹിപ്പിക്കാൻകൂടിയാണ് ബാലവേദി രൂപവത്കരിച്ചത്.
കുസൃതിക്കൂട്ടം എന്നപേരിൽ ബാലവേദി സംഗമം ഷാർജ നാഷണൽ പാർക്കിൽ സംഘടിപ്പിച്ചു. 50-തിലേറെ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.
കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും ദാനധർമങ്ങൾക്കുമായി നിധികുംഭം എന്നപേരിൽ നാണയപ്പെട്ടി, കാരുണ്യസഞ്ചി എന്നിവ വിതരണം ചെയ്തു.
കാരുണ്യസഞ്ചിയിൽ ശേഖരിച്ച അവശ്യവസ്തുക്കൾ റംസാനിൽ പാവങ്ങൾക്ക് നൽകാനാണ് തീരുമാനം.
വനിതാവിഭാഗം കൺവീനർമാരായ ജ്യോതിലക്ഷ്മി, അനിതാ രവീന്ദ്രൻ, മുനീറാ സലിം, ബിന്ധ്യ അഭിലാഷ്, അരുണാ അഭിലാഷ് എന്നിവർ നേതൃത്വംനൽകി. കെ.എസ്. ചന്ദ്രബാബു, ഖാൻ പാറയിൽ, ബിജോയ് ദാസ്, പ്രഭാത് നായർ, സർഗറോയ്, അബ്ദുൽ ഗഫൂർ സീതി, നിസാർ, റോയ് നെല്ലിക്കോട് എന്നിവർ ആശംസകൾ നേർന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..