ഷാർജ : എമിറേറ്റിലെ റംസാൻ ഫെസ്റ്റിവൽ ബുധനാഴ്ച ആരംഭിക്കും. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എസ്.സി.സി.ഐ.) സംഘടിപ്പിക്കുന്ന റംസാൻ ഫെസ്റ്റിവൽ എമിറേറ്റിലെ വിവിധപ്രദേശങ്ങളിലുണ്ടാകും. വൻകിട ഷോപ്പിങ് മാളുകളിലും ഷാർജ റംസാൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നുണ്ട്. ‘ഒരുമിച്ച് കൂടുതൽ ഓർമകൾ സൃഷ്ടിക്കാം’ എന്നതാണ് ഇത്തവണത്തെ പ്രമേയം.
വേറിട്ട അനുഭവങ്ങൾനൽകുന്ന ഫെസ്റ്റിവലിന്റെഭാഗമായി ഒട്ടേറെ വിനോദപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ലോകോത്തര ബ്രാൻഡ് ഉത്‌പന്നങ്ങൾ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുന്നതോടൊപ്പം ആകർഷകവിലക്കിഴിവും ഉണ്ടാകും. സാമ്പത്തിക, സാമൂഹിക, വിനോദസഞ്ചാര മേഖലകൾ പ്രോത്സാഹിപ്പിക്കാൻ ഉതകുന്നതായിരിക്കും ആഘോഷമെന്ന് എസ് .സി.സി.ഐ. ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അമീൻ അൽ അവാദി പറഞ്ഞു. ഇത്തവണ സ്വകാര്യസ്ഥാപനങ്ങളുടെ സഹകരണവുമുണ്ടാകും. ഏപ്രിൽ 25-ന് ഫെസ്റ്റിവൽ സമാപിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..