തടവുകാർക്കുള്ള വീഡിയോകോൾ സേവനം തുടരും


1 min read
Read later
Print
Share

ദുബായ് : റംസാൻമാസത്തിലും തടവുകാർക്ക് കുടുംബവുമായി വീഡിയോകോൾ നടത്താൻ അവസരമൊരുക്കുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്യൂണിറ്റീവ് ആൻഡ് കറക്‌ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മർവാൻ അബ്ദുൾകരീം ജൽഫാർ പറഞ്ഞു. പ്രവൃത്തിദിനങ്ങളിൽ രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് 12 വരെയാണ് സേവനം ലഭ്യമാക്കുക.

ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി സഹകരിച്ചാണ് തടവുകാർക്ക് വീഡിയോകോളിൽ കുടുംബത്തെ കാണാനുള്ള അവസരം നൽകുന്നത്. സേവനം ആവശ്യമുള്ളവർ ദുബായ് പോലീസ് ആപ്പ് വഴി അപേക്ഷ നൽകണം. അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ വീഡിയോകോളിന്റെ ലിങ്ക് അധികൃതർ അപേക്ഷകന് അയക്കുകയും ചെയ്യും. അതുവഴി ആശയവിനിമയം നടത്താമെന്നും പോലീസ് പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..