ഷാർജ : റംസാൻ പ്രമാണിച്ച് കച്ചവടകേന്ദ്രങ്ങളിലും സാമ്പത്തിക സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഷാർജ ഇക്കോണോമിക് ഡിപ്പാർട്ട്‌മെന്റ് (എസ്.ഇ.ഡി.ഡി.) അധികൃതർ അറിയിച്ചു. എമിറേറ്റിലെ കച്ചവട കേന്ദ്രങ്ങളെയും ചില്ലറ വ്യാപാരികളെയും കേന്ദ്രീകരിച്ചായിരിക്കും പരിശോധനകൾ നടത്തുക. തട്ടിപ്പുകൾ തടയുന്നതിന് ഉത്പന്നങ്ങളുടെ വില പരസ്യപ്പെടുത്തുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്യും.
കച്ചവടത്തിൽ നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എസ്.ഇ.ഡി.ഡി. യിലെ ഇൻസ്പെക്ടർമാർ വ്യാപാരികളിൽ അവബോധമുണ്ടാക്കും. സാമ്പത്തിക വകുപ്പിന്റെ നിർദേശങ്ങൾക്കും നിബന്ധനകൾക്കും അനുസൃതമായി മാത്രം പ്രവർത്തിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
വിപണികളിൽ സുതാര്യത ഉറപ്പാക്കാനായി വ്യാഴാഴ്ച മുതൽ ബോധവത്കരണ പ്രചാരണ പരിപാടികൾ ആരംഭിക്കും. വിപണികളിലെ ക്രമേക്കേടുകൾ അധികൃതരിലേക്ക് എത്തിക്കാനായി ഉപഭോക്താക്കൾ 80080000-ൽ ബന്ധപ്പെടണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..