ഷാർജ : ഭീമ ജൂവലേഴ്സിന്റെ നാലാം ഷോറൂം ഷാർജ അൽ നഹ്ദയിൽ തുറന്നു. മിയാ മാളിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ താഴത്തെ നിലയിലാണ് പുതിയ ഷോറൂം. നടി നൈല ഉഷയും എലൈറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ബി. ഹരികുമാറും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഭീമ ഗ്രൂപ്പ് മാനേജ്‌മെന്റിൽനിന്ന് ഡോ. ബി. ഗോവിന്ദൻ, ബി. ബിന്ദുമാധവ്, സുധീർ കപൂർ, അഭിഷേക് ബിന്ദുമാധവ് എന്നിവർ പങ്കെടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആഭരണങ്ങളുടെ അതിവിശാലമായ ശേഖരമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുള്ളതെന്ന് അഭിഷേക് ബിന്ദുമാധവ് പറഞ്ഞു. വാട്‌സാപ്പ് അധിഷ്ഠിത സംശയനിവാരണ സംവിധാനമായ ആസ്ക് ഭീമയും ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..