ഷാർജ : അംഗപരിമിതിയുള്ളവർക്ക് മ്യൂസിയത്തിലെ കാഴ്ചകൾ കാണാനും ആസ്വദിക്കാനും നൂതന സംവിധാനങ്ങളുടെ സഹായത്തോടെ സൗകര്യമൊരുക്കുകയാണ് ഷാർജ മ്യൂസിയം അതോറിറ്റി.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാഴ്ചശക്തി ഇല്ലാത്തവർക്കായി ‘ടെക് ടൈൽ ടൂർ’ ഒരുക്കാനും ശ്രമം തുടങ്ങി.
മ്യൂസിയത്തിലെത്തുന്നവർക്ക് പ്രദർശനവസ്തുക്കളെക്കുറിച്ചുള്ള വിശദമായ ലഘുലേഖകൾ വിതരണം ചെയ്യും. നിശ്ചയദാർഢ്യമുള്ളവരെ പ്രാധാന്യത്തോടെ പരിഗണിച്ചുകൊണ്ടാണ് ഷാർജ മ്യൂസിയത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതെന്ന് മ്യൂസിയം അതോറിറ്റി ഡയറക്ടർ ജനറൽ മനൽ അതായ പറഞ്ഞു. കൂടുതൽ വീൽച്ചെയറുകളും ഷാർജ മ്യൂസിയത്തിലുണ്ടാവും. അതോടൊപ്പം നിശ്ചയദാർഢ്യമുള്ളവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നുണ്ടോയെന്ന് പരിശോധിക്കുകയും മാർഗനിർദേശങ്ങൾ സന്ദർശകർകൂടി കൃത്യമായി പാലിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്തുകയും ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..