ഷാർജ : മുപ്പത്തിരണ്ട് വർഷത്തെ അധ്യാപനജീവിതത്തോട് വിടപറഞ്ഞ് കെ.പി. രാധാകൃഷ്ണൻ നാട്ടിലേക്ക് മടങ്ങുന്നു. ജുവൈസയിലെ ഷാർജ ഇന്ത്യൻ സ്കൂൾ പ്രധാനാധ്യാപകനാണ് കണ്ണൂർ ഇരിണാവ് സ്വദേശിയായ രാധാകൃഷ്ണൻ.
സാമൂഹികശാസ്ത്രം അധ്യാപകനായ അദ്ദേഹം 1991-ൽ ആദ്യമായി യു.എ.ഇ. യിലെത്തി. തുടക്കത്തിൽ മൂന്നുവർഷം അൽഐൻ ഇന്ത്യൻ സ്കൂളിലായിരുന്നു ജോലിചെയ്തത്.
1995-ലാണ് ഷാർജ ഇന്ത്യൻ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്. സ്‌കൂളിൽ ആദ്യം ഒമ്പത്, 10 ക്ലാസുകളിൽ അധ്യാപകനായി.
പിന്നീട് സൂപ്പർവൈസർ തസ്തികയിൽ നിയമനം ലഭിച്ചു. പ്രധാനധ്യാപകനായി രണ്ടുവർഷം പൂർത്തിയാക്കിയാണ് രാധാകൃഷ്ണൻ മടങ്ങുന്നത്. ഈ മാസം 31-ന് അദ്ദേഹം വിരമിക്കും.
പ്രവാസനാട്ടിലെ അധ്യാപന ജീവിതം അനുഭവിച്ച് സംതൃപ്തിയോടെയാണ് മടങ്ങുന്നതെന്ന് രാധാകൃഷ്ണൻ പറഞ്ഞു.
പയ്യന്നൂർ കോളേജ് അധ്യാപിക ജിഷയാണ് ഭാര്യ. മകൻ: ആദിത്യ യു.കെ.യിൽ എൻജിനിയറിങ് വിദ്യാർഥിയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..