ഖുർആൻ പാരായണമത്സരത്തിന്റെ ബ്രോഷർപ്രകാശനം അദീബ് അഹ്മദ് നിർവഹിക്കുന്നു
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ റിലീജിയസ് വിഭാഗം റംസാനിൽ സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരത്തിന്റെ ബ്രോഷർപ്രകാശനം ലുലു ഇന്റർനാഷണൽ എക്സ്‌ചേഞ്ച് സി.ഇ.ഒ. അദീബ് അഹ്മദ് നിർവഹിച്ചു. ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവഹാജി അധ്യക്ഷതവഹിച്ചു.
ജനറൽസെക്രട്ടറി ടി.കെ അബ്ദുൽസലാം, ഭാരവാഹികളായ അബ്ദുല്ല നദ്‌വി, സലീം നാട്ടിക, അഷ്റഫ് നജാത്ത്, മൊയ്തീൻകുട്ടി ഹാജി, അഹ്മദ്കുട്ടി തൃത്താല എന്നിവർ സംബന്ധിച്ചു. മാർച്ച് 31, ഏപ്രിൽ ഒന്ന്, രണ്ട് എന്നീ തീയതികളിലായി ഇസ്‌ലാമിക് സെന്റർ പ്രധാന ഹാളിലാണ് മത്സരം നടക്കുക. മുൻകൂട്ടി രജിസ്റ്റർചെയ്ത 200 മത്സരാർഥികളിൽനിന്ന് തിരഞ്ഞെടുത്തവരാണ് പങ്കെടുക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..