സആദ പദ്ധതിയുടെ പോസ്റ്റർ ജീവകാരുണ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി, ചെയർമാൻ യൂനുസ് പറമ്പത്തിന് നൽകി പ്രകാശനംചെയ്യുന്നു
അജ്മാൻ : ‘സ്വയംപര്യാപ്തമായ കുടുംബം’ എന്ന ലക്ഷ്യത്തോടെ യൂത്ത് ഡെവലപ്പ്‌മെന്റ് പദ്ധതിയുടെ ഭാഗമായി കെ.എം.സി.സി. അജ്മാൻ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന സആദ പദ്ധതിയുടെ പോസ്റ്റർ അഷ്റഫ് താമരശ്ശേരി, ചെയർമാൻ യൂനുസ് പറമ്പത്തിന് നൽകി പ്രകാശനംചെയ്തു. യു.എ.ഇ.യിൽ തൊഴിൽതേടിയെത്തുന്ന അർഹരായവർക്ക് താമസം, ഭക്ഷണം, യാത്രാസൗകര്യം, പരിശീലനം തുടങ്ങി മുഴുവൻ പിന്തുണയും നൽകുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് യൂനുസ് പറമ്പത്ത് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് കാദർ അത്തൂട്ടി, ജനറൽ സെക്രട്ടറി ഇക്ബാൽ അബ്ദുല്ല, വൈസ് ചെയർമാൻ സൈഫുദീൻ, ഫർസീൻ, അബ്ദുൽ കാദർ, എ.ജി.സി. ആസാദ്, ആഷിക് എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..