Caption
ഷാർജ : ദോഹയിലെ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ശനിയാഴ്ച വൈകീട്ടാണ് കാസർകോട് പുളുക്കൂൽ സ്വദേശി മുഹമ്മദ് അഷറഫിന്റെ (38) മൃതദേഹം തിരിച്ചറിഞ്ഞത്.
ഇതോടെ അപകടത്തിൽ ആകെ മരിച്ചവർ നാലായി. പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണൂറയിൽ (44), നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായി (49) എന്നിവരാണ് മരിച്ച മറ്റു രണ്ടുമലയാളികൾ. ഝാർഖണ്ഡ് സ്വദേശി ആരിഫാണ് മരിച്ച നാലാമത്തെയാൾ. നൗഷാദും ഫൈസലും ഒരേമുറിയിലായിരുന്നു താമസിച്ചത്. ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു ബിൻ ദുർഹാം പ്രദേശത്തെ നാലുനിലക്കെട്ടിടം തകർന്നുവീണത്.
അപകടത്തിൽ ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സിവിൽ ഡിഫൻസ്, പോലീസ്, സെർച്ച് ആൻഡ് റെസ്ക്യൂ ടീം എന്നിവരുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനങ്ങളിൽ രണ്ടു സ്ത്രീകളെ മരണത്തിൽനിന്ന് രക്ഷപ്പെടുത്താൻ സാധിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..