ഷാർജ : യു.എ.ഇ. യിലെ വിപണികളിൽ റംസാനിൽ ഇന്ത്യൻ മട്ടനുതന്നെ ആവശ്യക്കാർ കൂടുതൽ. ഇന്ത്യക്കാർമാത്രമല്ല മറ്റു രാജ്യക്കാരും ഇഷ്ടപ്പെടുന്നത് ഇന്ത്യൻ മട്ടൻ ആണെന്ന് വ്യാപാരികൾ പറയുന്നു.
എത്യോപ്യ, കെനിയ അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള മട്ടന് ഇടക്കാലത്ത് യു.എ.ഇ. യിൽ ക്ഷാമം അനുഭവപ്പെട്ടെങ്കിലും റംസാൻ ആരംഭിച്ചതോടെ സുലഭമായി ലഭിക്കുന്നുണ്ട്.
സാധാരണ ദിവസങ്ങളിലും ഇന്ത്യൻ മട്ടൻ ആവശ്യപ്പെടുന്നവരാണ് ഏറെയുമെന്ന് ഷാർജയിൽ വ്യാപാരിയായ കണ്ണൂർ സ്വദേശി അനീസ് റഹ്‌മാൻ പറഞ്ഞു.
റംസാൻ ആരംഭിച്ചതോടെ ഇന്ത്യൻ മട്ടൻ കിലോഗ്രാമിന് 45 ദിർഹം ആണ് വില. കോവിഡിനുശേഷം മട്ടൻ വിൽപ്പന കാര്യമായി കൂടിയിട്ടില്ലെന്നും ഈ മേഖലയിലെ വ്യാപാരികൾ പറയുന്നു. റംസാൻ ആരംഭിച്ചതോടെ ഇഫ്താർ ഒരുക്കാനായി മട്ടന് ആവശ്യക്കാർ കൂടുമെന്ന പ്രതീക്ഷയിലാണ്.
യു.എ.ഇ.യിൽ കോഴിയിറച്ചി, മുട്ട എന്നിവയ്ക്ക് 13 ശതമാനം വില കൂട്ടിയിട്ടുണ്ടെങ്കിലും മട്ടൻ, ബീഫ് എന്നിവയ്ക്ക് വില വർധിപ്പിക്കാത്തത് ആശ്വാസമാണ്.
റംസാനിൽ അവശ്യ സാധനങ്ങൾക്ക് 70 ശതമാനംവരെ വില കുറയുമെന്ന് യു.എ.ഇ. സാമ്പത്തിക മന്ത്രാലയം അറിയിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..