ഷാർജ : റംസാൻനിറവിലാണ് യു.എ.ഇ. രാജ്യമെങ്ങും വർണവെളിച്ചങ്ങളാൽ അലങ്കരിച്ചും രാത്രിമുഴുവൻ കടകമ്പോളങ്ങൾ തുറന്നുപ്രവർത്തിച്ചും ജനങ്ങൾ റംസാനൊപ്പം യാത്രചെയ്യുന്നു. പ്രധാന നഗരങ്ങളിലെല്ലാം അർധരാത്രിവരെ തിരക്കനുഭവപ്പെടുന്നുണ്ട്. മിക്ക റെസ്റ്റോറന്റുകളും റംസാൻനിലാവിനെ പ്രതീകാത്മകമായി ആവിഷ്കരിച്ചുകൊണ്ട് വെളിച്ചത്താൽ അലങ്കരിച്ചിരിക്കുന്നു.
ഷാർജയിലെ ബീച്ചുകളിലും റംസാൻപ്രമാണിച്ച് രാത്രിയിൽ തിരക്കുതന്നെ. കുടുംബങ്ങളടക്കം ബീച്ചുകളിലെ റെസ്റ്റോറന്റുകളിൽ രാത്രിയിലെ ഭക്ഷണത്തിനെത്തുന്നു. പുലർച്ചെ നോമ്പ് തുടങ്ങുന്നതുവരെ ബീച്ചുകളിലെ റെസ്റ്റോറന്റുകൾ ചിലതെല്ലാം തുറന്നുപ്രവർത്തിക്കുന്നുണ്ട്.
എണ്ണപ്പലഹാരങ്ങളും റംസാൻ പ്രത്യേകവിഭവങ്ങളും മിക്ക റെസ്റ്റോറന്റുകളിലും വൈകീട്ടുമുതൽ ലഭ്യമാണ്. പള്ളികളിലും റംസാൻ തമ്പുകളിലും പ്രധാന റോഡുകളിലും റൗണ്ട് എബൗട്ടുകളിലും റംസാൻ വെളിച്ചങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അജ്‌മാൻ ബീച്ചിലും റംസാൻ രാത്രികളിൽ അഭൂതപൂർവമായ തിരക്കനുഭവപ്പെടുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..