കെ.എം.സി.സി. ഇഫ്താർ സംഗമം നിസാർ തളങ്കര ഉദ്ഘാടനം ചെയ്യുന്നു
ഷാർജ : റംസാൻമാസത്തിൽ എല്ലാ ദിവസവും സമൂഹനോമ്പുതുറ ഒരുക്കുകയാണ് ഷാർജ കെ.എം.സി.സി. ദിനംപ്രതി 1500 പേർക്കാണ് ഇഫ്താർ നൽകുന്നത്. വർഷംതോറും ഇത്തരത്തിൽ നോമ്പുതുറ സംഘടിപ്പിക്കുന്നുണ്ടെന്ന് ഷാർജ കെ.എം.സി.സി. നേതാക്കൾ പറഞ്ഞു. ഷാർജ ക്ളോക്ക് ടവറിനുസമീപത്ത് സ്ഥാപിച്ച വിശാലമായ തമ്പിലാണ് പരിപാടി.
കെ.എം.സി.സി.യുടെ 120 സന്നദ്ധപ്രവർത്തകർ ദിവസവും ഇഫ്താറിന് നേതൃത്വം നൽകുന്നു. ഇഫ്താറിന്റെ ഭാഗമായി സാമൂഹിക, സാംസ്‌കാരിക പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നു. മതപ്രഭാഷകരുടെ റംസാൻ പ്രബോധനങ്ങളും ദിവസവുമുണ്ട്. മലയാളികളല്ലാത്ത നൂറുകണക്കിനാളുകളും ഷാർജ കെ.എം.സി.സി.യുടെ നോമ്പുതുറയിൽ പങ്കെടുക്കുന്നുണ്ട്.
കെ.എം.സി.സി. ഇഫ്താർ സംഗമം
ഷാർജ : കെ.എം.സി.സി. ഷാർജയിൽ സംഘടിപ്പിക്കുന്ന രണ്ടാംദിവസത്തെ ഇഫ്താർ സംഗമം കെ.എം.സി.സി. യു.എ.ഇ. ഖജാൻജി നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.
അബ്ദുല്ല ചേലേരി, എം.സി.എ. നാസർ, മുജീബ് തൃക്കണ്ണാപുരം, സക്കീർ കുമ്പള, കബീർ ചാന്നാങ്കര, ടി. ഹാഷിം, ബഷീർ ഇരിക്കൂർ, സെയ്ദ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..