ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇഫ്താർ
ഷാർജ : ഇന്ത്യൻ അസോസിയേഷൻ 4000-ത്തിലേറെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇഫ്താർ സംഘടിപ്പിച്ചു. ഞായറാഴ്ച ഗുബൈബയിലെ ഇന്ത്യൻ സ്കൂൾ അങ്കണത്തിലായിരുന്നു ഇഫ്താർ. കോൺസൽ സുനിൽകുമാർ (പാസ്പോർട്ട് വിഭാഗം) മുഖ്യാതിഥിയായി. താഹ സുബൈർ ഹുദവി റംസാൻ സന്ദേശം നൽകി.
ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ജനറൽ സെക്രട്ടറി ടി.വി. നസീർ, ഖജാൻജി ടി.കെ. ശ്രീനാഥ്, സഹ ഭാരവാഹികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ, സംഘടനാ പ്രതിനിധികൾ, ഇന്ത്യൻ സ്കൂൾ സി.ഇ.ഒ. കെ.ആർ. രാധാകൃഷ്ണൻ നായർ, പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ, വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ, മറ്റുജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഒമ്പത് റെസ്റ്റോറന്റുകൾ ചേർന്നാണ് ഇഫ്താർ വിഭവങ്ങളൊരുക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..