ഷാർജ : പെർമനന്റ് അക്കൗണ്ട് നമ്പറും (പാൻ) ആധാറും ബന്ധിപ്പിക്കാനുള്ള അവസാനതീയതി നീട്ടിയത് പ്രവാസി ഇന്ത്യക്കാർക്ക് ഗുണകരമാകും. ജൂൺ 30 വരെയാണ് സമയം നീട്ടിനൽകിയത്. നേരത്തേ ഈ മാസം 31 ആയിരുന്നു അവസാന തീയതി. ചൊവ്വാഴ്ചയാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി.) പാൻ-ആധാർ ബന്ധിപ്പിക്കൽ സമയപരിധി നീട്ടിയത്.
എൻ.ആർ.ഐ. പദവിയുള്ളവർക്ക് പാൻ-ആധാർ ബന്ധിപ്പിക്കണമെന്നത് നിർബന്ധമല്ല. ആധാർ എടുത്ത പ്രവാസികളിൽ ഒട്ടേറെപേർ പാൻ കാർഡ് എടുത്തിട്ടുമില്ല. എന്നാൽ, എൻ.ആർ.ഐ. പദവിയില്ലാത്തവർ നിർബന്ധമായും ബന്ധിപ്പിക്കണം. ഭാവിയിൽ നികുതിസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ എൻ.ആർ.ഐ. പദവിയുള്ളവരും പാനും ആധാറും ബന്ധിപ്പിക്കുന്നതാണ് നല്ലതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. നാട്ടിൽ ഭൂമിയോ വീടോ വാങ്ങണമെങ്കിൽ ആധാറും പാനും ബന്ധിപ്പിക്കണം. ആദായനികുതി വകുപ്പിന്റെ പോർട്ടൽ വഴി ഓൺലൈനിലൂടെ ലോകത്തെവിടെനിന്നും പാനും ആധാറും ബന്ധിപ്പിക്കാമെന്നതും പ്രവാസികൾക്ക് സൗകര്യമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..