ഷാർജ : യു.എ.ഇ.യിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസികൂട്ടായ്മ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇഫ്താർസംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ജനറൽ സെക്രട്ടറി ടി.വി. നസീർ, ഖജാൻജി ടി.കെ. ശ്രീനാഥ്, വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോയന്റ് സെക്രട്ടറി മനോജ് വർഗീസ്, സഹ ഖജാൻജി ബാബു വർഗീസ്, മുൻ പ്രസിഡന്റ് ഇ.പി. ജോൺസൺ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, സംഘടനാനേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
അനന്തപുരി കൂട്ടായ്മ പ്രസിഡന്റ് കെ.എസ്. ചന്ദ്രബാബു അധ്യക്ഷതവഹിച്ചു. തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ ഇഫ്താർ കിറ്റുകളെത്തിക്കുമെന്ന് ജനറൽ സെക്രട്ടറി ഖാൻ പാറയിൽ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..