ഷാർജ : സോഷ്യലിസ്റ്റ് നേതാവ് അരങ്ങിൽ ശ്രീധരന്റെ ജന്മശതാബ്ദി ആഘോഷിച്ചു. ജെ.സി.സി. ഓവർസീസ് കമ്മിറ്റി സംഘടിപ്പിച്ച ആഘോഷം വെബിനാറിൽ എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു.
സോഷ്യലിസ്റ്റ് ഏകീകരണം കാലത്തിന്റെ ആവശ്യമാണെന്നും ഇന്ത്യയിലെ സമകാലിക രാഷ്ട്രീയപശ്ചാത്തലം ബി.ജെ.പി.യിതര മതേതരപ്രസ്ഥാനങ്ങളുടെ ഏകീകരണത്തിലേക്കാണ് എത്തിനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാരാഷ്ട്രീയത്തിൽ അരങ്ങിൽ ശ്രീധരൻ നടത്തിയ ഇടപെടൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ശക്തിപകർന്നുവെന്നും എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു.
പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. എൽ.ജെ. ഡി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, ഇ.കെ. ദിനേശൻ, നാസർ മുഖദാർ, ടി.ജെ. ബാബു, നികേഷ് വരമ്പത്ത്, ടെനീസൺ ചേന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു. നജീബ് കടലായി സ്വാഗതവും അനിൽ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..