ചൊവ്വാഴ്ച ഷാർജ കെ.എം.സി.സി. നടത്തിയ സമൂഹനോമ്പുതുറ
ഷാർജ : പ്രഭാതംമുതലുള്ള വ്രതാനുഷ്ഠാനത്തിന്റെ പരിശുദ്ധിയിൽ സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറയിൽ വിശ്വാസികളുടെ തിരക്കേറുന്നു.
യു.എ.ഇ.യിലെ പള്ളികൾക്ക് സമീപത്തെ റംസാൻ തമ്പുകളിലും ഓഡിറ്റോറിയങ്ങളിലും പാർക്കുകളിലും നോമ്പുതുറ സംഘടിപ്പിക്കുന്നുണ്ട്.
വിവിധ രാജ്യക്കാരായ നൂറുകണക്കിന് വിശ്വാസികളാണ് ഒന്നിച്ചിരുന്ന് നോമ്പുതുറക്കുകയും പ്രാർഥനകളിൽ പങ്കുകൊള്ളുകയും ചെയ്യുന്നത്.
പള്ളികളിലെ നിശാപ്രാർഥനകൾക്കും തിരക്കേറുകയാണ്. റംസാന്റെ ആദ്യപത്ത് പൂർത്തിയാകാൻ മണിക്കൂറുകൾമാത്രം ശേഷിക്കെ വിശ്വാസികൾ ജോലികഴിഞ്ഞാൽ കൂടുതലും പ്രാർഥനകളിലാണ്. അത്യാവശ്യ കാര്യങ്ങൾക്കുമാത്രമാണ് ഫോണിൽപോലും സംസാരിക്കുന്നത്. ആഡംബരം കുറച്ചും കൂടുതൽപേരെ പങ്കെടുപ്പിച്ചും ഭക്ഷണം പാഴാക്കാതെയുമാണ് ഭൂരിഭാഗം നോമ്പുതുറയും സംഘടിപ്പിക്കുന്നത്. പുണ്യമാസത്തിന്റെ പ്രാധാന്യവും പരിശുദ്ധിയും ഖുർആൻ സൂക്തങ്ങളും പ്രബോധനങ്ങളായി നോമ്പുതുറയിൽ മതപണ്ഡിതർ പങ്കുവെക്കുകയുംചെയ്യുന്നു. സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി നോമ്പുതുറ സംഘടിപ്പിക്കുന്നുണ്ട്.
തൊഴിലാളികളെകൂടി പങ്കെടുപ്പിച്ചുകൊണ്ടാണ് ഇന്ത്യൻ സംഘടനകളടക്കം നോമ്പുതുറ നടത്തുന്നത്. അവിടെയെത്താൻ സാധിക്കാത്തവർക്ക് റംസാൻ കിറ്റുകൾ എത്തിക്കുന്നുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..