ഷാർജ : ബുഹൈറയിൽ ഭാര്യയെയും രണ്ടുമക്കളെയും കൊലപ്പെടുത്തിയശേഷം ഇന്ത്യക്കാരൻ കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. ഉത്തരേന്ത്യക്കാരനായ 30-കാരനും ഭാര്യയും എട്ട്, നാല് വയസ്സുള്ള മക്കളുമാണ് മരിച്ചത്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ചൊവ്വാഴ്ച വൈകീട്ടോടെ ഇന്ത്യക്കാരൻ കെട്ടിടത്തിൽനിന്ന് വീണതറിഞ്ഞയുടൻ പോലീസും പാരാമെഡിക്കൽ വിഭാഗവും സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവാവിന്റെ വസ്ത്രത്തിൽനിന്ന് ലഭിച്ച കത്തിന്റെയടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മുറിയിൽ ഭാര്യയുടെയും രണ്ടുമക്കളുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഷാർജ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..