ഷാർജ : സന്നദ്ധപ്രവർത്തർക്കുള്ള ഷാർജ പുരസ്കാരത്തിനായി വ്യാജരേഖകൾ സമർപ്പിച്ചതായി കണ്ടെത്തിയെന്ന് സ്‌ക്രീനിങ് കമ്മിറ്റി അറിയിച്ചു. പുരസ്കാരത്തിനായുള്ള അപേക്ഷയോടൊപ്പം സമർപ്പിച്ച സാക്ഷ്യപത്രങ്ങളുടെ ആധികാരികത ഉറപ്പാക്കാനായി നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
സമർപ്പിച്ചരേഖകളുടെ വിശ്വാസ്യത പരിശോധിക്കേണ്ടതിന്റെ ആവശ്യകത അവാർഡ് ബോർഡ് ട്രസ്റ്റികൾ ഓർമിപ്പിച്ചു. ‘അപേക്ഷകരുടെ ഇത്തരം പെരുമാറ്റങ്ങൾ സന്നദ്ധ പ്രവർത്തനത്തിന് യോജിച്ചതല്ല. ആത്മാർഥത, സത്യസന്ധത എന്നിവയാണ് സന്നദ്ധപ്രവർത്തനങ്ങളുടെ അടിസ്ഥാന തത്ത്വങ്ങൾ. പുരസ്കാരത്തിന്റെ സുതാര്യ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന അപേക്ഷകരെ എന്നേക്കുമായി വിലക്കും’ - കമ്മിറ്റി വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..