ജിദ്ദ : വിശ്വാസികൾക്ക് പ്രാർഥിക്കാനായി നിൽക്കുന്ന (ഖിബ്‌ല) ദിശ അറിയാൻ തവക്കൽന സേവന ആപ്പിലൂടെ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഏതുസമയത്തും ഏതുസ്ഥലത്തും ഖിബ്‌ല അറിയാൻ തവക്കൽന ആപ്പ് സഹായമാകും.
തവക്കൽന ആപ്പിലെ സേവന ഐക്കൺ വഴി പ്രാർഥനാ ബട്ടൺ അമർത്തിയാൽ ഖിബ്‌ലയുടെ സ്ഥാനമറിയാനുള്ള സൗകര്യമുണ്ടായിരിക്കും. തവക്കൽന സേവന ആപ്പിൽ നമസ്കാര സമയം ഉൾപ്പെടെ നിരവധി സവിശേഷതകളുമുണ്ട്. മക്ക മദീന ഹറമിലെ വിശ്വാസികളുടെ തിരക്ക് അറിയാനും ഖുർആനും തവക്കൽന ആപ്പിലൂടെ സാധിക്കും. മൊബൈലിൽ പ്ലേസ്‌റ്റോർ വഴി തവക്കൽന ആപ്പ് ഡൗൺലോഡ് ചെയ്യാനാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..