ഖസർ അൽ ബഹർ മജ്‌ലിസിൽ ഭരണാധികാരികൾ
അബുദാബി : യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും കൂടിക്കാഴ്ചനടത്തി.
അബുദാബി ഖസർ അൽ ബഹർ മജ്‌ലിസിൽ നടന്ന കൂടിക്കാഴ്ചയിൽ പൗരന്മാരുടെ ജീവിതനിലവാരം ഉയർത്താനുള്ള വിവിധസംരംഭങ്ങൾ ചർച്ചയായി.
രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെക്ഷേമം വർധിപ്പിക്കാനും സഹായകരമാകുന്ന ഒട്ടേറെവിഷയങ്ങളിൽ ഇരുവരും സൗഹൃദ സംഭാഷണം നടത്തി.
കൂടിക്കാഴ്ചകൾ ഹൃദയങ്ങളെയും പ്രയത്നങ്ങളെയും ഒന്നിപ്പിക്കുന്നുവെന്ന് ചിത്രങ്ങളോടൊപ്പം ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് രണ്ടാം ഉപഭരണാധികാരിയായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..